Connect with us

Uae

സാങ്കേതികവിദ്യ അതിവേഗം വളരുന്നു; ദുബൈയും അതേ വേഗതയില്‍ : ശൈഖ് മുഹമ്മദ്

ഈ ആഴ്ച, ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പ്രദര്‍ശനങ്ങളിലൊന്നായ ജിറ്റെക്സ് ഗ്ലോബലിന് യു എ ഇ ആതിഥേയത്വം വഹിക്കും

Published

|

Last Updated

ദുബൈ |  സാങ്കേതികവിദ്യ അതിവേഗം വികസിക്കുകയാണെന്നും ദുബൈയും അതിവേഗതയില്‍ കുതിച്ചുയരുകയാണെന്നും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. ഇന്ന് ആരംഭിക്കുന്ന ജിറ്റെക്സ് ഗ്ലോബലിന് മുന്നോടിയായി പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.
ഈ ആഴ്ച, ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പ്രദര്‍ശനങ്ങളിലൊന്നായ ജിറ്റെക്സ് ഗ്ലോബലിന് യു എ ഇ ആതിഥേയത്വം വഹിക്കും. 180-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 1,80,000-ലധികം സ്പെഷ്യലിസ്റ്റുകള്‍ പങ്കെടുക്കുന്ന പരിപാടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സ്മാര്‍ട്ട് മൊബിലിറ്റി, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന സാങ്കേതികവിദ്യയ്ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമുള്ള ഒരു പ്രധാന പ്ലാറ്റ്‌ഫോമായി പരിണമിച്ചതായി അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷത്തെ എഡിഷന്‍ ഇന്ന് മുതല്‍ ഒക്ടോബര്‍ 18 വരെ നീളും. 44-ാമത് പതിപ്പ് ആഗോള നവ സാങ്കേതിക സമ്മേളനവും പ്രദര്‍ശനവും ഇതുവരെയുള്ളതില്‍ ഏറ്റവും വലുതാവുമെന്നാണ് കരുതുന്നത്.

 

 

 

---- facebook comment plugin here -----

Latest