Kerala
ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍
മൃതദേഹത്തിനരികില്‍ നിന്നും 'എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല' എന്നെഴുതിയ ഒരു ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

തിരുവനന്തപുരം | ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍. എറണാകുളം പുത്തന്‍വേലിക്കര ഇലന്തിക്കര സ്വദേശി നിഖില്‍ ആന്റണി (30) ആണ് മരിച്ചത്. ടെക്‌നോപാര്‍ക്ക് ഐകണ്‍ കമ്പനിയിലെ ജീവനക്കാരനാണ് നിഖില്‍. കഴക്കൂട്ടത്തെ ഹോട്ടലിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
തലയില്‍ പ്ലാസ്റ്റിക് കവറിട്ട് കഴുത്തില്‍ വയറിങ് ടൈ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. യുവാവ് പെണ്‍സുഹൃത്തിന് മെസ്സേജ് അയച്ചതിനുശേഷമാണ് ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹത്തിനരികില്‍ നിന്നും ‘എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല’ എന്നെഴുതിയ ഒരു ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.