Connect with us

Kerala

തഹ്‌രീക് 24: എസ് എം എ ജില്ലാ സംഗമങ്ങള്‍ നാളെ തുടങ്ങും

സംസ്ഥാനതല ഉദ്ഘാടനം നാളെ മലപ്പുറം ഈസ്റ്റ് ജില്ലയില്‍.

Published

|

Last Updated

കോഴിക്കോട് | സുന്നി മാനേജ്മെന്റ് അസ്സോസിയേഷന്‍ (എസ് എം എ) ‘തഹ്‌രീക് 24’ ജില്ലാ സംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മലപ്പുറം ഈസ്റ്റ് ജില്ലയില്‍ നടക്കും. വീമ്പൂര്‍ മദ്റസാ ഹാളില്‍ വൈകിട്ട് 3.30ന് നടക്കുന്ന സംഗമം എസ് എം എ ജില്ലാ പ്രസിഡന്റ്‌സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പിന്റെ അധ്യക്ഷതയില്‍ എസ് എം എ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് ഹാജി പുളിക്കല്‍, അബ്ദുര്‍റശീദ് സഖാഫി പത്തപ്പിരിയം, കെ ടി അബ്ദുര്‍റഹ്മാന്‍ തേഞ്ചേരി സംബന്ധിക്കും. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങള്‍, സോണ്‍ ഭാരവാഹികള്‍ എന്നിവര്‍ തഹ്‌രീക് – 24 സംഗമത്തിലെ പ്രതിനിധികളാണ്.

ഞായറാഴ്ച വൈകിട്ട് 3.30ന് മലപ്പുറം വെസ്റ്റ് ജില്ലാ സംഗമം കോട്ടക്കല്‍ ട്രേഡ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സ്റ്റേറ്റ് ഭാരവാഹികളായ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി നേതൃത്വം നല്‍കും. അലി ബാഖവി ആറ്റുപുറം, സുലൈമാന്‍ ഇന്ത്യനൂര്‍ സംബന്ധിക്കും.

എറണാകുളം ജില്ലാ സംഗമം വൈകിട്ട് 2.30ന് കളമശ്ശേരി ഹിദായത്ത് നഗര്‍ സുന്നി സെന്ററില്‍ നടക്കും. സമസ്ത ജില്ലാ പ്രസിഡന്റ് കല്‍ത്തറ പി അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സയ്യിദ് സി ടി ഹാശിം തങ്ങള്‍ നേതൃത്വം നല്‍കും. ഈ മാസം 11ന് രാവിലെ പത്തിന് തൃശൂര്‍ ഖലീഫ സെന്ററില്‍ നടക്കുന്ന ജില്ലാ സംഗമത്തിന് ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി നേതൃത്വം നല്‍കും. അഡ്വ. പി യു അലി, ഡോ. ശഹബാസ് അഹ്മദ് സംബന്ധിക്കും.

12ന് രാവിലെ 11ന് കാസര്‍കോട് സുന്നി സെന്ററില്‍ നടക്കുന്ന ജില്ലാ സംഗമത്തില്‍ സ്റ്റേറ്റ് ഉപാധ്യക്ഷന്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സുലൈമാന്‍ കരിവെള്ളൂര്‍ നേതൃത്വം നല്‍കും. പട്ടാമ്പി കരിമ്പുള്ളി മദ്്‌റസാ ഹാളില്‍ ഉച്ചക്ക് രണ്ടിന് നടക്കുന്ന പാലക്കാട് ജില്ലാ സംഗമത്തിന് മാരായമംഗലം അബ്ദുര്‍റഹ്്മാന്‍ ഫൈസി, വൈസ് പ്രസിഡന്റ് അലവി സഖാഫി കൊളത്തൂര്‍ നേതൃത്വം നല്‍കും. കെ വി സിദ്ദീഖ് ഫൈസി, പി പി മുഹമ്മദ് കുട്ടി സംബന്ധിക്കും. 13ന് രാവിലെ പത്തിന് പാടന്തറ മര്‍കസില്‍ നടക്കുന്ന നീലഗിരി ജില്ലാ സംഗമത്തിന് അബ്ദുര്‍റശീദ് സഖാഫി പത്തപ്പിരിയം നേതൃത്വം നല്‍കും. സി കെ കെ മദനി, കെ പി മുഹമ്മദ് ഹാജി സംബന്ധിക്കും.

കണ്ണൂര്‍ ജില്ലാ സംഗമം ഉച്ചക്ക് രണ്ടിന് അല്‍ അബ്റാര്‍ സെന്ററില്‍ നടക്കും. സ്റ്റേറ്റ് ഉപാധ്യക്ഷന്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, അബ്ദുര്‍റശീദ് ദാരിമി, അബ്ദുര്‍റഹ്മാന്‍ എം കല്ലായി നേതൃത്വം നല്‍കും. കോഴിക്കോട് ജില്ലാ സംഗമം 14ന് വൈകിട്ട് മൂന്നിന് കൊയിലാണ്ടി ഖല്‍ഫാന്‍ സെന്ററില്‍ നടക്കും. സ്റ്റേറ്റ് പ്രസിഡന്റ്‌കെ കെ അഹ്്മദ് കുട്ടി മുസ്്‌ലിയാര്‍ കട്ടിപ്പാറ, വൈസ് പ്രസിഡന്റ്അബ്ദുല്‍ അസീസ് ഹാജി പുളിക്കല്‍, ഡോ. സയ്യിദ് അബ്ദു സബൂര്‍ തങ്ങള്‍ അവേലം സംബന്ധിക്കും.

21ന് വൈകിട്ട് മൂന്നിന് കല്‍പ്പറ്റ അല്‍ ഫലാഹ് കോംപ്ലക്സില്‍ നടക്കുന്ന വയനാട് ജില്ലാ സംഗമത്തിന് സ്റ്റേറ്റ് സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി നേതൃത്വം നല്‍കും. അലി മുസ്്‌ലിയാര്‍ വെട്ടത്തൂര്‍, മുഹമ്മദലി ഫൈസി കണിയാമ്പറ്റ സംബന്ധിക്കും.

 

Latest