National
തേജസ്വി യാദവ് സിബിഐക്ക് മുന്നില്‍ ഹാജരായി
ആദ്ദേഹത്തിനെ ഈ മാസം അറസ്റ്റ് ചെയ്യില്ലെന്ന് സിബിഐ കഴിഞ്ഞ ആഴ്ച ഡല്‍ഹി ഹൈക്കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു.
ന്യൂഡല്‍ഹി| ഭൂമിക്ക് പകരം ജോലി അഴിമതിക്കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സിബിഐക്ക് മുന്നില്‍ ഹാജരായി. രാവിലെ 10.30 ഓടെ ഡല്‍ഹിയിലെ സിബിഐ ഓഫീസില്‍ തേജസ്വി യാദവ് എത്തി. ആദ്ദേഹത്തിനെ ഈ മാസം അറസ്റ്റ് ചെയ്യില്ലെന്ന് സിബിഐ കഴിഞ്ഞ ആഴ്ച ഡല്‍ഹി ഹൈക്കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു.
ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ, ഭൂമി കൈക്കൂലിയായി വാങ്ങി നിരവധി പേര്‍ക്ക് റെയില്‍വേയില്‍ ജോലി നല്‍കിയെന്നതാണ് കേസ്. കേസില്‍ ലാലു പ്രസാദ് യാദവ്, ഭാര്യ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി റാബ്രി ദേവി, മക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവരും പ്രതികളാണ്.
---- facebook comment plugin here -----