Connect with us

National

തെലങ്കാന നിയമസഭ വോട്ടെടുപ്പ്: ഉച്ചവരെ 36 ശതമാനം പോളിങ്

മന്ത്രി കെ.ടി രാമറാവു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത റെഡ്ഡി, മജ് ലിസ് പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എന്നിവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി

Published

|

Last Updated

ഹൈദരാബാദ്| തെലങ്കാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ ഉച്ചക്ക് ഒരു മണിവരെ 36 ശതമാനം പോളിങ്. മന്ത്രി കെ.ടി രാമറാവു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത റെഡ്ഡി, മജ് ലിസ് പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എന്നിവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. അല്ലു അര്‍ജുന്‍, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയ സിനിമാ താരങ്ങളും വോട്ടുചെയ്തു.

ജാങ്കോണ്‍ മണ്ഡലത്തില്‍ കള്ളവോട്ടിനെച്ചൊല്ലി ബിആര്‍എസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഭരണകക്ഷിയായി ബി.ആര്‍.എസും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുന്ന തെലങ്കാനയില്‍ 3 കോടി 17 ലക്ഷം വോട്ടര്‍മാര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 2290 സ്ഥാനാര്‍ഥികളാണ് തെലങ്കാനയില്‍ ജനവിധി തേടുന്നത്. 45000 പോലീസുകാരെ കൂടാതെ 50 കമ്പനി കേന്ദ്ര സേനയെയും സുരക്ഷക്കായി വിനിയോഗിച്ചിട്ടുണ്ട്.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവസാന വോട്ടെടുപ്പാണ് തെലങ്കാനയില്‍ നടക്കുന്നത്. ഭരണകക്ഷിയായ ബിആര്‍എസും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന സംസ്ഥാനത്ത് ബി.ജെ.പിയും പ്രചരണ രംഗത്ത് സജീവമായിരുന്നു.