Connect with us

National

തെ​ല​ങ്കാ​ന തു​ര​ങ്ക ദു​ര​ന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

കാണാതായ മറ്റ് ആറ് തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Published

|

Last Updated

നാഗര്‍കുര്‍നൂല്‍ | തെലങ്കാനയിലെ നാഗര്‍കൂര്‍ണൂലില്‍ തകര്‍ന്ന തുരങ്കത്തില്‍ നിന്നും രണ്ടാമത്തെ മൃതദേഹം കണ്ടെത്തി. 2025 ഫെബ്രുവരി 22നാണ്, തെലങ്കാനയിലെ അമരാബാദില്‍ തുരങ്കം തകര്‍ന്നത്. മിനി എക്സ്‌കവേറ്റര്‍ ഉപയോഗിച്ച് കുഴിക്കുന്നതിനിടെ കണ്‍വെയര്‍ ബെല്‍റ്റില്‍ നിന്ന് ഏകദേശം 50മീറ്റര്‍ അകലെയാണ് മൃതദേഹം കിട്ടിയത്.മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാന്‍ സമയം എടുക്കും.

എട്ട് തൊഴിലാളികളാണ് അകത്ത് കുടുങ്ങിയിരുന്നത്. മാര്‍ച്ച് ഒമ്പതിന് ഒരു തൊഴിലാളിയുടെ മൃതദേഹം കിട്ടിയിരുന്നു.അതേസമയം കാണാതായ മറ്റ് ആറ് തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച തുരങ്കമാണ് തകര്‍ന്നത്. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഇന്ത്യന്‍ സൈന്യം, ഖനന തൊഴിലാളികള്‍ തുടങ്ങിയവരാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Latest