Connect with us

Uae

ടെലികമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ ഇൻഡക്‌സ്; യു എ ഇ ലോകത്ത് ഒന്നാം സ്ഥാനത്ത്

മാനവ മൂലധന സൂചികയിൽ രാജ്യം 34 സ്ഥാനങ്ങൾ മുന്നേറി 44-ൽ നിന്ന് പത്താം സ്ഥാനത്തേക്ക് എത്തി.

Published

|

Last Updated

ദുബൈ | ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിൽ സർക്കാരുകളുടെ പങ്കിനെ കേന്ദ്രീകരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഇ-ഗവൺമെന്റ്സർവേ 2024 റിപ്പോർട്ടിൽ യു എ ഇ ഒന്നാം സ്ഥാനത്തെത്തിയെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ്റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

ഐക്യരാഷ്ട്രസഭയുടെ സാമൂഹിക സാമ്പത്തിക കാര്യ വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ 100 ശതമാനം സ്‌കോർ നേടിക്കൊണ്ട് ആണ് ടെലികമ്മ്യൂണിക്കേഷൻ ഇൻഡക്‌സിൽ രാജ്യം മുന്നേറിയത്. മാനവ മൂലധന സൂചികയിൽ രാജ്യം 34 സ്ഥാനങ്ങൾ മുന്നേറി 44-ൽ നിന്ന് പത്താം സ്ഥാനത്തേക്ക് എത്തി. ഈ സൂചികയിൽ ഏഷ്യയിലും അറബ് ലോകത്തും ഒന്നാം സ്ഥാനത്താണ് യു എ ഇ.

ഡിജിറ്റൽ ഗവൺമെന്റ്ഡെവലപ്മെന്റ്സ്റ്റാൻഡേർഡിൽ രാജ്യം 95 ശതമാനം സ്‌കോർ നേടുകയും രണ്ട് സ്ഥാനങ്ങൾ മുന്നേറുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളുടെ പട്ടികയിൽ അതിന്റെ സ്ഥാനം നിലനിർത്തി.മനുഷ്യരുടെ ജീവിതം സുഗമമാക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ ഉപയോഗവും തമ്മിലുള്ള സംയോജനത്തിൽ യു എ ഇയുടെ അനുഭവം വേറിട്ട മാതൃകയാണെന്ന് ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ്റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തലാൽ ബിൽഹൂൽ അൽ ഫലാസി പറഞ്ഞു.

ഗവൺമെന്റുകളിലെ ഡിജിറ്റൽ വികസനത്തിന്റെ വ്യാപ്തി നിരീക്ഷിക്കുന്നതിന് ഓരോ രണ്ട് വർഷത്തിലും പുറത്തിറക്കുന്നതാണ് ഇ-ഗവൺമെന്റ് സർവേ സൂചിക. സർക്കാർ പോർട്ടലുകൾ ഉൾപ്പെടെയുള്ള പ്രാദേശിക വിശകലന ഡാറ്റയെ അടിസ്ഥാനമാക്കി, സേവനങ്ങൾ, ഉള്ളടക്കം, ഡിജിറ്റൽ പങ്കാളിത്തം, ഡാറ്റ മുതലായവ ഇത് പരിഗണിക്കുന്നു.

Latest