Connect with us

Ongoing News

യു എ ഇയില്‍ താപനില കുതിച്ചുയരുന്നു

ഇന്നലെ അബൂദബി അല്‍ ശവാമിഖിലും അല്‍ ഐനിലെ സൈ്വഹാനിലും ഉച്ചക്ക് 3.45 ന് ചൂട് 50.8 ഡിഗ്രിയില്‍ എത്തി.

Published

|

Last Updated

അബൂദബി|യു എ ഇയില്‍ താപനില കുതിച്ചുയരുന്നു. ഇന്നലെ അബൂദബി അല്‍ ശവാമിഖിലും അല്‍ ഐനിലെ സൈ്വഹാനിലും ഉച്ചക്ക് 3.45 ന് ചൂട് 50.8 ഡിഗ്രിയില്‍ എത്തി. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.

ജൂലൈ പകുതിയോടെയാണ് പൊതുവെ യു എ ഇയില്‍ കടുത്ത വേനല്‍ക്കാലം ആരംഭിക്കുന്നത്. അതിനിടക്ക് തന്നെ കൊടും ചൂട് അനുഭവപ്പെടുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ ഇത് ഒരു താപ തരംഗമായി മാറിയിട്ടില്ല. തുടര്‍ച്ചയായ ദിവസങ്ങളില്‍ താപനില സാധാരണ ശരാശരിയേക്കാള്‍ കൂടുതലാകുമ്പോഴാണ് താപ തരംഗങ്ങളുണ്ടാകുന്നതെന്ന് നേരത്തെ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

 

 

Latest