Kuwait
കുവൈത്തില്‍ പലയിടങ്ങളിലും അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിക്ക് താഴെ
സാല്‍മി പ്രദേശത്ത് -3 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ താപനില.
കുവൈത്ത് സിറ്റി | കുവൈത്തില്‍ പലയിടങ്ങളിലും അന്തരീക്ഷ താപനില ഗണ്യമായി കുറഞ്ഞു. മരുപ്രദേശങ്ങളില്‍ പലയിടത്തും താപനില പൂജ്യം ഡിഗ്രിക്ക് താഴെയാണ് രേഖപ്പെടുത്തിയത്.
സാല്‍മി പ്രദേശത്ത് -3 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ താപനില.
രാജ്യത്ത് അസ്ഥിര കാലാവസ്ഥയെ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അത്യാവശ്യ ഘട്ടങ്ങളില്‍ ഒഴികെ പുറത്ത് പോകുന്നത് ഒഴിവാക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു.
---- facebook comment plugin here -----