National
താപനില 42 ഡിഗ്രി വരെ ഉയര്‍ന്നേക്കും; ഡല്‍ഹിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
122 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ വിധത്തില്‍ ഉത്തരേന്ത്യയില്‍ ചൂട് ഉയരുന്നത്.
ന്യൂഡല്‍ഹി| ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം കൂടുതല്‍ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത പത്ത് ദിവസം ചൂട് കൂടുമെന്നാണ് സൂചന. താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനുള്ള സാധ്യതയുണ്ട്. ഉഷ്ണതംരംഗം കടുത്ത സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
ഏപ്രില്‍ എട്ട് ആകുമ്പോഴേക്കും താപനില 42 ഡിഗ്രി വരെ എത്തുമെന്നാണ് പ്രവചനം. ഉത്തരേന്ത്യയില്‍ പലസംസ്ഥാനങ്ങളിലും താപനില 40 ഡിഗ്രി കടന്നിട്ടുണ്ട്. 122 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ വിധത്തില്‍ ഉത്തരേന്ത്യയില്‍ ചൂട് ഉയരുന്നത്.