Connect with us

Uae

യു എ ഇയിൽ താപനില 46-ലേക്ക് ഉയർന്നു; മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശം

വരും ദിവസങ്ങളിൽ താപനില 40-45 ഡിഗ്രി വരെ എത്തുമെന്നും രാത്രിയിൽ ഈർപ്പം വർധിക്കുന്നത് രാവിലെ മൂടൽമഞ്ഞിന് കാരണമാകുമെന്നും എൻ സി എം പ്രവചിച്ചു.

Published

|

Last Updated

ദുബൈ|യു എ ഇയിൽ താപനില 45.9- ആയി ഉയർന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ സി എം) റിപ്പോർട്ട് ചെയ്തു. അബൂദബിയിലെ അൽ ശവാമെകിൽ ഉച്ചയ്ക്ക് 1.15നും ഫുജൈറയിലെ തവിയെനിൽ ഉച്ചക്ക് രണ്ടിനും ഈ താപനില രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ താപനില 40-45 ഡിഗ്രി വരെ എത്തുമെന്നും രാത്രിയിൽ ഈർപ്പം വർധിക്കുന്നത് രാവിലെ മൂടൽമഞ്ഞിന് കാരണമാകുമെന്നും എൻ സി എം പ്രവചിച്ചു.

ഏപ്രിൽ 29 ചൊവ്വാഴ്ച മുതൽ വെള്ളിവരെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥ പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും ഉൾനാടുകളിലും താപനില 44 ഡിഗ്രിക്ക് മുകളിൽ എത്തിയേക്കും. തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ വീശുന്ന കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും.
ചൂടിന്റെ തീവ്രത കണക്കിലെടുത്ത്, താമസക്കാർ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എൻ സി എം ആവശ്യപ്പെട്ടു. താമസക്കാർ ജലാംശം നിലനിർത്താനും സൂര്യപ്രകാശം ശക്തമായ സമയത്ത് കഠിന ജോലികൾ ഒഴിവാക്കാനും സൺസ്‌ക്രീൻ ഉപയോഗിക്കാനും സംരക്ഷണ വസ്ത്രങ്ങൾ ധരിക്കാനും നിർദേശിക്കപ്പെട്ടു.

 

 

Latest