Connect with us

hot summer in kerala

ഇന്നും ചൂട് ഉയര്‍ന്നേക്കും; ആശ്വാസമായി വേനല്‍മഴക്കു സാധ്യത

സൂര്യാഘാത സാധ്യത നിലനില്‍ക്കുന്നതിനാല്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്ത് ഇന്നും ചൂട് ഉയര്‍ന്നേക്കും. ഏഴു ജില്ലകള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. കടുത്ത വേനല്‍ ചൂടിന് ആശ്വാസമായി വേനല്‍ മഴയ്ക്കും സാധ്യത.

പാലക്കാട് 39 ഡിഗ്രി സെല്‍ഷ്യസ് രെയും കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.
സാധാരണ നിലയില്‍ നിന്ന് 2 ഡിഗ്രി ുതല്‍ 4 ഡിഗ്രി രെ താപനില ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
സൂര്യാഘാത സാധ്യത നിലനില്‍ക്കുന്നതിനാല്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്നലെ ചൂടില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന ചൂട് 38 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയിരുന്നു.
സംസ്ഥാനത്ത് ഇന്ന് വേനല്‍ മഴ സാധ്യത പ്രവചിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് വേനല്‍ മഴക്കു സാധ്യത. ഉച്ചക്കു ശേഷം ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത എന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.