Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിലൊഴികെ താപനില ഉയരും; മുന്നറിയിപ്പ്

വയനാട്, ഇടുക്കി ജില്ലകളൊഴികെ 12 ജില്ലകളില്‍ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിലൊഴികെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. വയനാട്, ഇടുക്കി ജില്ലകളൊഴികെ 12 ജില്ലകളില്‍ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. സാധാരണ ഉള്ളതിനേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുവാനാണ് സാധ്യത.

പാലക്കാട് ഉയര്‍ന്ന താപനില 39, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ 37, തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ രാത്രികളില്‍ താപനില ഉയരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം കേരളത്തില്‍ വിവിധയിടങ്ങളിലായി ഒറ്റപ്പെട്ട, ശക്തയായ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

 

 

 

Latest