Kerala
ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്രം ജീവനക്കാരന്‍ മരിച്ചു
മണ്ണടി കാലായ്ക്ക് കിഴക്ക് പാറവിള കിഴക്കേതില്‍ ജി സന്തോഷ് കുമാര്‍ (49) ആണ് മരിച്ചത്.

അടൂര്‍ | ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്രം ജീവനക്കാരന്‍ മരിച്ചു. മണ്ണടി കാലായ്ക്ക് കിഴക്ക് പാറവിള കിഴക്കേതില്‍ ജി സന്തോഷ് കുമാര്‍ (49) ആണ് മരിച്ചത്. പന്നിവിഴ പീടികയില്‍ ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് എം സി റോഡില്‍ എം എം ഡി എം ഐ ടി സിയ്ക്ക് സമീപത്തുവച്ച് നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സന്തോഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു.
ഭാര്യ: വി മഞ്ജു. മക്കള്‍ അഭിനവ് എസ് കുമാര്‍, ആദിത്യാ സന്തോഷ്.
---- facebook comment plugin here -----