Connect with us

National

ഇന്‍ഡോറിലെ ക്ഷേത്രക്കിണര്‍ അപകടം; മരണം 35 ആയി

18ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Published

|

Last Updated

ഇന്‍ഡോര്‍ | മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ സംഖ്യ 35 ആയി ഉയര്‍ന്നു. 18ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിന് പിന്നാലെ കാണാതായ ഒരാള്‍ കിണറിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ സൈന്യമടക്കം എത്തി തിരച്ചില്‍ തുടരുകയാണ്.

സംഭവത്തെ കുറിച്ച് പ്രാഥമിക റിപ്പോര്‍ട്ട് ജില്ല ഭരണകൂടം കൈമാറി. കാലപ്പഴക്കമുള്ള സ്ലാബിന് മുകളില്‍ കൂടുതല്‍ ആളുകള്‍ കയറി നിന്നതാണ് അപകട കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. രാമ നവമി ആഘോഷത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ വന്‍ ജനത്തിരക്ക് ഉണ്ടായിരുന്നു.

ഇന്‍ഡോറിലെ ബെലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest