Connect with us

National

ഉത്തരാഖണ്ഡിലെ ടെമ്പോ ട്രാവലര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

രുദ്രപ്രയാഗ് ജില്ലയിലെ ഋഷികേശ് ബദ്രീനാഥ് ഹൈവേയില്‍ ഉണ്ടായ അപകടത്തില്‍ 12 പേര്‍ മരിക്കുകയും 14പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Published

|

Last Updated

ഉത്തരാഖണ്ഡ് | ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ടെമ്പോ ട്രാവലര്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട്‌ ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്നാണ് പ്രധാനമമന്ത്രിയുടെ ഓഫീസ് എക്‌സില്‍ കുറിച്ചത്.

ശനിയാഴ്ച ഉച്ചയോടെ രുദ്രപ്രയാഗ് ജില്ലയിലെ ഋഷികേശ് ബദ്രീനാഥ് ഹൈവേയില്‍ ഉണ്ടായ അപകടത്തില്‍ 12 പേര്‍ മരിക്കുകയും 14പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡല്‍ഹിയില്‍ നിന്ന് ചോപ്ത തുംഗനാട്ടിലേക്ക് 26 യാത്രക്കാരുമായി പുറപ്പെട്ട ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സിഎം പുഷ്‌കര്‍ സിങ്ങ് ധാമി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. പരുക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അപകട കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടെമ്പോ ട്രാവലര്‍ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്നാണ് 500അടി താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

Latest