Kerala
കോന്നി മെഡിക്കൽ കോളജിലെ താത്കാലിക ജീവനക്കാർ ആത്മഹത്യക്ക് ശ്രമിച്ചു
സംഭവത്തില്‍ കോന്നി പോലീസ് നടപടി സ്വീകരിച്ചു.

കോന്നി | കോന്നി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെ താത്കാലിക ജീവനക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു.ഇടുക്കി കുമളി സ്വദേശി രാകേഷ് (35), റാന്നി ഉതിമൂട് സ്വദേശി മനീഷ(29) എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്.ഇരുവരുടെയും നില ഗുരുതരമല്ല.
മെഡിക്കല്‍ കോളജില്‍ രാകേഷിന് അനുവദിച്ച മുറിയില്‍ തിങ്കളാഴ്ച ഉച്ചക്ക് 2.30നാണ് സംഭവം. എലിവിഷം കഴിച്ചത് മറ്റു ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇരുവരെയും കോന്നി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കുകയായിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ആത്മഹത്യ ചെയ്യാനുള്ള കാരണത്തെ കുറിച്ച് കൂടുതൽ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ കോന്നി പോലീസ് നടപടി സ്വീകരിച്ചു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)