National
ബിഹാറില്‍ രണ്ടാഴ്ചക്കിടെ പത്ത് പാലങ്ങള്‍ തകര്‍ന്ന സംഭവം; എഞ്ചിനിയര്‍മാര്‍ക്കെതിരെ നടപടി
ബിഹാറിലെ സിവാന്‍, സരണ്‍, മധുബനി, അറാറിയ, ഈസ്റ്റ് ചമ്പാരന്‍, കിഷന്‍ഗഞ്ച് ജില്ലകളിലാണ് രണ്ടാഴ്ചയ്ക്കിടെ പത്തു പാലങ്ങള്‍ തകര്‍ന്നത്.
പാട്‌ന | ബിഹാറില്‍ പാലം തകരുന്നത് തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ എഞ്ചിനിയര്‍മാര്‍ക്കെതിരെ നടപടി. രണ്ടാഴ്ചക്കിടെ പത്തുപാലങ്ങളാണ് തകര്‍ന്നത്. ഇതേതുടര്‍ന്ന് 11എഞ്ചിനിയര്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തെന്നാണ് സംസ്ഥാന ജലവിഭവ വകുപ്പ് അറിയിക്കുന്നത്.
പാലങ്ങള്‍ തുടര്‍ച്ചയായി തകര്‍ന്നു വീഴുന്നത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് ബിഹാര്‍ വികസന സെക്രട്ടറി ചൈതന്യ പ്രസാദ് പറഞ്ഞു. സംഭവത്തില്‍ കരാറുകാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസളിലുണ്ടായ ശക്തമായ മഴയില്‍ വെള്ളത്തിന്റെ അളവ് വര്‍ധിക്കുകയും ഒഴുക്ക് കൂടുകയും ചെയ്തതാണ് പാലങ്ങള്‍ തകരാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍ .
പാലങ്ങള്‍ തകര്‍ന്നു വീഴുന്നത് തുടര്‍ക്കഥയാകുമ്പോള്‍ ബിഹാറിലെ അടിസ്ഥാന സൗകര്യരംഗത്തില്‍ ഉണ്ടായ വീഴ്ചയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.
ബിഹാറിലെ സിവാന്‍, സരണ്‍, മധുബനി, അറാറിയ, ഈസ്റ്റ് ചമ്പാരന്‍, കിഷന്‍ഗഞ്ച് ജില്ലകളിലാണ് രണ്ടാഴ്ചയ്ക്കിടെ പത്തു പാലങ്ങള്‍ തകര്‍ന്നത്.