International
ബ്രസീലില്‍ ചെറു വിമാനം വീടുകള്‍ക്ക് മുകളില്‍ വീണ് പത്ത് മരണം
മരിച്ചത് പൈലറ്റും കുടുംബാംഗങ്ങളും
ഗ്രാമഡോ | തെക്കന്‍ ബ്രസീലിലെ വിനോദസഞ്ചാര മേഖലയില്‍ ചെറുവിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന പത്ത് പേരും കൊല്ലപ്പെട്ടു. വീടുകള്‍ക്ക് മുകളിലാണ് വിമാനം ഇടിച്ചത്.അപകടത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു.
കനേലയില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഗ്രാമഡോയിലെ ജനവാസ മേഖലക്ക് സമീപം
ഒരു വീടിന്റെ ചിമ്മിനിയിലും മറ്റൊരു വീടിന്റെ രണ്ടാം നിലയിലും വിമാനം ഇടിക്കുകയായിരുന്നുവെന്ന് ബ്രസീലിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.
വിമാനത്തിന്റെ ഉടമയും പൈലറ്റുമായ ലൂയിസ് ക്ലോഡിയോ ഗലേസിയും അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒമ്പത് അംഗങ്ങളുമാണ് കൊല്ലപ്പെട്ടത്.
---- facebook comment plugin here -----