International
സ്വീഡനില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ പത്ത് മരണം
അക്രമിയെയും മരിച്ച നിലയില്‍ കണ്ടെത്തി.
ഓറെബ്രോ | സ്വീഡനില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഓറെബ്രോ നഗരത്തിലെ പഠനകേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
നോട്ടിസ്സ്‌റ്റോക്കോം നഗരത്തില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് ഓറെബ്രോ. 20 വയസ്സു പിന്നിട്ടവരും കുടിയേറ്റക്കാരും പഠിക്കുന്ന ക്യാംപസ് റിസ്‌ബെര്‍ഗ്‌സ്‌കയിലാണ് വെടിവയ്പുണ്ടായത്. അക്രമിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൂട്ടക്കൊലക്ക് പിന്നിലെ കാരണം വ്യക്തമല്ല.
---- facebook comment plugin here -----