From the print
കനത്ത ചൂടിൽ മരിച്ചത് പത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ
കനത്ത ചൂടിൽ പോളിംഗ് ശതമാനം കുറയുമോയെന്ന ആശങ്കയും രാഷ്ട്രീയ പാർട്ടികൾക്കുണ്ട്
പാറ്റ്‌ന | ബിഹാറിൽ തിരഞ്ഞെടുപ്പ് ചുമതലയിലുള്ള പത്ത് ഉദ്യോഗസ്ഥരടക്കം 14 പേർ കനത്ത ചൂടിനെ തുടർന്ന് മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഭോജ്പൂരിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള അഞ്ച് ഉദ്യോഗസ്ഥരാണ് മരിച്ചത്. റോഹ്താസിൽ മൂന്ന് ഉദ്യോഗസ്ഥരും കൈമൂർ, ഔറംഗാബാദ് ജില്ലകളിൽ ഓരോ ഉദ്യോഗസ്ഥനും ജീവൻ നഷ്ടമായി.
പൊതുതിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ഇന്ന് ബിഹാറിലെ എട്ട് മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ഈ മണ്ഡലങ്ങളിലെ പലയിടത്തും താപനില 44 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. കനത്ത ചൂട് ഉദ്യോഗസ്ഥരെയടക്കം വലക്കുകയാണ്. കനത്ത ചൂടിൽ പോളിംഗ് ശതമാനം കുറയുമോയെന്ന ആശങ്കയും രാഷ്ട്രീയ പാർട്ടികൾക്കുണ്ട്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ബക്‌സർ മണ്ഡലത്തിൽ 47.1 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്.
---- facebook comment plugin here -----