Kerala
മണ്ണാര്‍ക്കാട് ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് പത്ത് പേര്‍ക്ക് പരുക്കേറ്റു
അട്ടപ്പാടിയില്‍ നിന്ന് പള്ളിപ്പെരുന്നാള്‍ കഴിഞ്ഞ് വരികയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

പാലക്കാട് | മണ്ണാര്‍ക്കാട് ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. ആനമൂളിക്ക് സമീപം താഴ്ചയിലേക്ക് വണ്ടി മറിയുകയായിരുന്നു. അട്ടപ്പാടിയില്‍ നിന്ന് പള്ളിപ്പെരുന്നാള്‍ കഴിഞ്ഞ് വരികയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ആനമൂളിയില്‍ വെച്ച് നിയന്ത്രണം തെറ്റി ട്രാവലര്‍ മറിയുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
---- facebook comment plugin here -----