Kerala
ആന്ധ്രയില്‍നിന്നും പത്ത് ടണ്‍ തക്കാളി എത്തി; സംസ്ഥാനത്ത് പച്ചക്കറി വില നിയന്ത്രിക്കാന്‍ കൃഷി വകുപ്പിന്റെ ഇടപെടല്‍
വരും ദിവസങ്ങളില്‍ കൂടുതല്‍ പച്ചക്കറി സംസ്ഥാനത്ത് എത്തിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്

തിരുവനന്തപുരം| സംസ്ഥാനത്തെ പച്ചക്കറി വില പിടിച്ചു നിര്‍ത്താന്‍ ഇടപെടലുമായി കൃഷിവകുപ്പ്. ഹോര്‍ട്ടികോര്‍പ്പ് മുഖാന്തരം സംഭരിച്ച 10 ടണ്‍ തക്കാളി തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ എത്തിച്ചു.
ആന്ധ്രയിലെ മുളകാച്ചെരുവില്‍ നിന്നാണ് തക്കാളി എത്തിച്ചത്. ഹോര്‍ട്ടികോര്‍പ്പ് ഔട്ട്ലെറ്റുകള്‍ വഴി 48 രൂപാ നിരക്കിലാകും വിപണനം നടത്തുക. വരും ദിവസങ്ങളില്‍ കൂടുതല്‍ പച്ചക്കറി സംസ്ഥാനത്ത് എത്തിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് വ്യക്തമാക്കി
---- facebook comment plugin here -----