Connect with us

Kerala

ആലപ്പുഴയില്‍ ഊഞ്ഞാലില്‍ കുരുങ്ങി പത്തുവയസുകാരന്‍ മരിച്ചനിലയില്‍

ഇന്ന് രാവിലെ വീടിന്റെ മുകളിലത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

|

Last Updated

ആലപ്പുഴ| ആലപ്പുഴ അരൂരില്‍ വീട്ടിലെ ഊഞ്ഞാലില്‍ കുരുങ്ങി പത്തുവയസുകാരന്‍ മരിച്ചനിലയില്‍. കേളാത്തുകുന്നേല്‍ അഭിലാഷിന്റെ മകന്‍ കശ്യപ് ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന്റെ മുകളിലത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ സ്‌കൂള്‍ വിട്ട് വന്ന കുട്ടി മുകളിലത്തെ നിലയിലേക്ക് പോയിരുന്നു. അവിടെ വച്ചാണ് അപകടം ഉണ്ടായതെന്ന് വീട്ടുകാര്‍ പറഞ്ഞു. അരൂരിലാണ് കുടുംബം വാടകയ്ക്ക് താമസിക്കുന്നത്.

അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാ ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.

 

Latest