Kerala
പത്ത് വയസുകാരിയെ നിരന്തരം പീഡപ്പിച്ചു; പ്രതിക്ക് 43 വര്‍ഷം തടവും പിഴയും
പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം വാടകവീട്ടില്‍ താമസിക്കുമ്പോഴാണ് പ്രതി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്

കോഴിക്കോട് | നാദാപുരം വാണിമേലില്‍ പത്തുവയസ്സുകാരിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 43 വര്‍ഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പരപ്പുപാറ സ്വദേശി ഷൈജു(42)വിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്
2023 ലാണ് കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം വാടകവീട്ടില്‍ താമസിക്കുമ്പോഴാണ് പ്രതി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. വളയം പോലീസാണ് കേസെടുത്തത്.
---- facebook comment plugin here -----