Connect with us

National

പത്ത് വയസുകാരിയെ ചോക്ലേറ്റ് നല്‍കി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി; പ്രതി പിടിയില്‍

മുംബൈയിലെ മുംബ്ര റസിഡന്‍ഷ്യന്‍ സൊസൈറ്റിയിലാണ് അതക്രൂര സംഭവം നടന്നത്

Published

|

Last Updated

മുംബൈ |  കളിച്ചുകൊണ്ടിരുന്ന പത്തുവയസുകാരിയെ ഭക്ഷണം നല്‍കി ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മുംബൈയിലെ മുംബ്ര റസിഡന്‍ഷ്യന്‍ സൊസൈറ്റിയിലാണ് അതക്രൂര സംഭവം നടന്നത്. കുട്ടിയുടെ അര്‍ധനഗ്‌നമായ മൃതദേഹം കെട്ടിടത്തിന്റെ ഓടയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ ആസിഫ് മന്‍സൂരിയെന്ന പത്തൊന്‍പതുകാരനെ പോലീസ് പിടികൂടി.

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കളിക്കാനായി വൈകിട്ടോടെ പുറത്തിറങ്ങിയതായിരുന്നു കുട്ടി .വിധവയും വീട്ടുജോലിക്കാരിയായ മാതാവ് ജോലിക്ക് പോയി മടങ്ങി വന്നപ്പോള്‍ മകളെ കാണാതെ ആയതോടെ ഒപ്പം പതിവായി കളിക്കുന്ന കുട്ടികളോട് അന്വേഷിച്ചു. അപ്പോഴാണ് ചിപ്‌സും ചോക്കലേറ്റും നല്‍കി അയല്‍വാസിയായ യുവാവ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് കുട്ടിയെ കൊണ്ടുപോയെന്ന് ഇവര്‍ അറിയുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കോണ്‍ക്രീറ്റ് കുഴിയില്‍ കണ്ടെത്തിയത്. കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.പ്രതി മന്‍സൂരിക്കെതിരെ പോക്‌സോ ഉള്‍പ്പടെ ചുമത്തി കേസെടുത്തു

---- facebook comment plugin here -----

Latest