Idukki
പത്തു വയസ്സുകാരന്‍ തൂങ്ങിമരിച്ച നിലയില്‍
ഇടുക്കി പട്ടയക്കുടി, ആനക്കുഴി തോട്ടത്തില്‍ അജിയുടെ മകന്‍ ദേവാനന്ദ് ആണ് മരിച്ചത്.
ഇടുക്കി | കഞ്ഞിക്കുഴി വെണ്‍മണിയില്‍ പത്തുവയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പട്ടയക്കുടി, ആനക്കുഴി തോട്ടത്തില്‍ അജിയുടെ മകന്‍ ദേവാനന്ദ് ആണ് മരിച്ചത്. വെണ്മണി സെന്റ് ജോര്‍ജ് യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്.
കുട്ടിയുടെ മാതാപിതാക്കള്‍ കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് പിരിഞ്ഞു കഴിയുകയായിരുന്നു. പിതാവ് അജി ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോഴാണ് മകനെ ഷാളില്‍ കുരുങ്ങി നില്‍ക്കുന്നതായി കണ്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ആദ്യം വെണ്മണിയിലുള്ള സ്വകാര്യ ക്ലിനിക്കിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച ശേഷം കാളിയാര്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056) Read more at https://www.sirajlive.com/a-police-officer-committed-suicide-in-thrissur.html