Connect with us

Kerala

സംസ്ഥാനത്ത് മുഴുവന്‍ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള പ്രവൃത്തികളുടെ ടെന്‍ഡര്‍ പൂര്‍ത്തിയായി: മന്ത്രി റോഷി അഗസ്റ്റിന്‍

സംസ്ഥാനത്ത് ഭൂഗര്‍ഭ ജലം കുറയുകയും കടലിലെ ജലനിരപ്പ് ഉയരുകയും ചെയുന്നത് ഗൗരവമേറിയ പ്രശ്നം ആണെന്ന് മന്ത്രി

Published

|

Last Updated

പത്തനംതിട്ട |  സംസ്ഥാനത്ത് ഭൂഗര്‍ഭ ജലം കുറയുകയും കടലിലെ ജലനിരപ്പ് ഉയരുകയും ചെയുന്നത് ഗൗരവമേറിയ പ്രശ്നം ആണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ വിവിധ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ സുരക്ഷിതമായ ജലസ്രോതസ് ഉണ്ടായിരുന്നതിനാല്‍ കുടിവെള്ള പ്രശ്നം ഉയര്‍ന്നു വന്നിരുന്നില്ല. എന്നാല്‍ നിലവിലെ അവസ്ഥ അതല്ല.

ഈ സാഹചര്യത്തില്‍ നല്ല സ്രോതസുകളില്‍ നിന്നു ജലമെടുത്ത് പദ്ധതികള്‍ ആവിഷ്‌കാരിക്കുന്നതിന് സര്‍ക്കാര്‍ പ്രാധ്യാനം നല്‍കുന്നു. പദ്ധതി പ്രവര്‍ത്തനം നിരീക്ഷിച്ചു സമയബന്ധിതമായി പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 17 ലക്ഷം കുടുംബങ്ങളില്‍ ജലവിതരണം നടത്തിയിരുന്നതില്‍ നിന്ന് 38 ലക്ഷമായി ഉയര്‍ത്തികൊണ്ടു വരാന്‍ സാധിച്ചു. ശേഷിക്കുന്ന വീടുകളിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മുഴുവന്‍ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള പ്രവൃത്തികളുടെ ടെന്‍ഡര്‍ പൂര്‍ത്തിയായതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.