Connect with us

International

ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

പടിയിറങ്ങുന്നത് 22 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ ഇതിഹാസം

Published

|

Last Updated

ബാഴ്‌സലോണ | ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. നവംബറില്‍ നടക്കുന്ന ഡേവിസ് കപ്പ് താരത്തിന്റെ അവസാനത്തെ ടൂര്‍ണമെന്റ് ആയിരിക്കും . വിഡിയോ സന്ദേശത്തിലൂടെയാണ് പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുന്ന കാര്യം നഡാല്‍ അറിയിച്ചത്.  22ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ താരം ഫ്രഞ്ച് ഓപ്പണില്‍ 14 കിരീടങ്ങളും നേടിയിട്ടുണ്ട്.

36 മാസ്റ്റേഴ്സ് കിരീടങ്ങളും ഒരു ഒളിമ്പിക് സ്വര്‍ണ്ണ മെഡലും ഉള്‍പ്പെടെ ആകെ 92 എടിപി സിംഗിള്‍സ് കിരീടങ്ങളും നദാലിന്റെ പേരിലുണ്ട്. സിംഗിള്‍സില്‍ കരിയര്‍ ഗോള്‍ഡന്‍ സ്ലാം പൂര്‍ത്തിയാക്കിയ മൂന്ന് പുരുഷന്മാരില്‍ ഒരാളെന്ന അതുല്യ റെക്കോര്‍ഡും നദാലിന്റെ പേരിലുണ്ട്.

ഇത് വ്യക്തമായും ബുദ്ധിമുട്ടുള്ള ഒരു തീരുമാനമാണ്, എടുക്കാന്‍ എനിക്ക് കുറച്ച് സമയമെടുത്തു. ഞാന്‍ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുകയാണ്. കുറച്ച് ബുദ്ധിമുട്ടുള്ള വര്‍ഷങ്ങളായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം,കഴിഞ്ഞ രണ്ട് വര്‍ഷം പ്രത്യേകിച്ചെന്നും നദാല്‍ വിഡിയോയില്‍ പറഞ്ഞു.

Latest