National
മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം. മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ വീടിന് നേരെ ആക്രമണം
ഇംഫാലില്‍ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടു
ഇംഫാല്‍ | മണിപ്പൂരില്‍ സംഘര്‍ഷം പടരുന്നു. മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ വീടിന് നേരെ ആക്രമണമുണ്ടായി. ഇംഫാലില്‍ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടു. കാണാതായവരുടെ മൃതദേഹങ്ങള്‍ നദിയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സംഘര്‍ഷം വ്യാപിച്ചത്.
ആരാധനാലയങ്ങള്‍ക്ക് നേരെയും ആക്രമണം നടന്നതോടെ സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചു. പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂരില്‍ എത്തണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. പോലീസ് അക്രമികള്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു.
നദിയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ കാര്യക്ഷമമല്ല എന്നാണ് പരാതി. സൈനിക നിയമമായ അഫ്‌സ്പ പുനഃസ്ഥാപിച്ച നടപടി പിന്‍വലിക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.