Connect with us

belagavi

ബെലഗാവിയിൽ വീണ്ടും സംഘർഷാവസ്ഥ; നിരോധനാജ്ഞ നീട്ടി

മഹാരാഷ്ട്ര അനുകൂല ഗ്രൂപ്പുകളും കർണാടക ഗ്രൂപ്പുകളും ഏറ്റുമുട്ടുകയാണ്

Published

|

Last Updated

ബെംഗളൂരു | കർണാടക- മഹാരാഷ്ട്ര അതിർത്തി ജില്ലയായ ബെലഗാവിയിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്നു. ഛത്രപതി ശിവജിയുടെയും കർണാടക സ്വാതന്ത്ര്യ സമര സേനാനി സാംഗൊളി രായണ്ണയുടെയും പ്രതിമ തകർത്തതിന് പിറകെ മഹാരാഷ്ട്ര അനുകൂല ഗ്രൂപ്പുകളും കർണാടക ഗ്രൂപ്പുകളും ഏറ്റുമുട്ടുകയാണ്. കന്നഡ ആക്ടിവിസ്റ്റുകൾ ഇന്നലെ ബി ജെ പി. എം എൽ എ ഹർതാലു ഹാലപ്പയെയും കർണാടക കൗൺസിൽ അധ്യക്ഷൻ ബസവരാജ് ഹൊറാട്ടിയെയും ഘെരാവോ ചെയ്തു.

മഹാരാഷ്ട്രാ അനുകൂല ഗ്രൂപ്പുകളെ നിരോധിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. രായണ്ണയുടെ പ്രതിമ തകർത്തതിൽ പ്രതിഷേധിച്ച് കന്നഡ സംരക്ഷണ വേദി പ്രവർത്തകർ ബെലഗാവിയിൽ മെഗാ റാലി സംഘടിപ്പിച്ചതോടെയാണ് പ്രശ്‌നങ്ങൾ വീണ്ടും വഷളായത്. കന്നഡ സാംസ്‌കാരിക സംഘടനകൾ മഹാരാഷ്ട്രയിൽ നിന്നുള്ള വാഹനങ്ങൾ ദേശീയ പാതയിൽ തടയുകയും ചെയ്തു. അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് ബെലഗാവിയിൽ സെക്്ഷൻ 144 പ്രകാരം ഏർപ്പെടുത്തിയ നിരോധനാജ്ഞ നാളെ വരെ നീട്ടി. പ്രതിമയെ ചൊല്ലി നേരത്തേ തന്നെ പ്രദേശത്ത് സംഘർഷ സാധ്യത ഉണ്ടായിരുന്നു.

Latest