Connect with us

National

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; ഡോക്ടറടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു

പോലീസും കരസേനയും ഭീകരര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരിലെ ഗന്ധേര്‍ബാലില്‍ നിര്‍മാണ സൈറ്റിന് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഡോക്ടറും അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളും കൊല്ലപ്പെട്ടു. ഗന്ധേര്‍ബാല്‍ ജില്ലയിലെ ഗുണ്ട് മേഖലയില്‍ ടണല്‍ നിര്‍മാണം നടത്തിയിരുന്ന സ്വകാര്യ കമ്പനിയുടെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇവര്‍ താമസിച്ച ക്യാംപിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ട്. സംഭവസ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത പോലീസും കരസേനയും ഭീകരര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.തൊഴിലാളികള്‍ക്ക് നേരെ നടന്ന ക്രൂരവും ഭീരുത്വപരവുമായ ആക്രമണം വളരെ ദുഃഖകരമാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.

Latest