Connect with us

National

ജമ്മുകാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം; അഞ്ച് വിനോദസഞ്ചാരികൾക്ക് പരുക്കേറ്റു

പ്രച്ഛന്ന വേഷത്തിൽ എത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം

Published

|

Last Updated

പഹൽഗാം | ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ അഞ്ചു വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. സുരക്ഷാ സേനയും മെഡിക്കൽ സംഘവും ഉടൻ സംഭവസ്ഥലത്തേക്ക് തിരിച്ചു. പഹൽഗാമിലെ ബൈസാരൻ താഴ്‌വരയുടെ മുകളിലെ പുൽമേടുകളിൽ വെടിവെപ്പ് ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഈ പ്രദേശത്തേക്ക് കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ എത്തിച്ചേരാൻ സാധിക്കൂ.

പ്രച്ഛന്ന വേഷത്തിൽ എത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. വനങ്ങളും തെളിനീരുറവകളും വിശാലമായ പുൽമേടുകളും കൊണ്ട് മനോഹരമായ പഹൽഗാം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. താഴ്‌വരയിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് സീസണാണ് ഇത്.

അടുത്തിടെ ജമ്മു കശ്മീർ സന്ദർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു ഡിവിഷനിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് തീവ്രവാദം പൂർണ്ണമായും ഇല്ലാതാക്കാൻ നിർദ്ദേശം നൽകിയിരുന്നു. നുഴഞ്ഞുകയറ്റം ഒരു തരത്തിലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

---- facebook comment plugin here -----

Latest