Connect with us

jammu terrorist attack

പൂഞ്ചിലെ ഭീകരാക്രമണം; അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തു

പ്രധാന മന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ വിലയിരുത്തി

Published

|

Last Updated

ശ്രീനഗര്‍ | ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തു. പ്രധാന മന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ വിലയിരുത്തി.
സൈനിക വാഹനത്തിന് നേരെ അക്രമം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.ഭീംബര്‍ ഗലി പ്രദേശത്തിന് സമീപം അക്രമികള്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

പ്രദേശത്തു കനത്ത മഴ പെയ്യുന്നതിനിടെയാണു ഭീകരര്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്തതെന്ന് സൈനിക ആസ്ഥാനമായ നോര്‍ത്തേണ്‍ കമാന്‍ഡ് വിശദമാക്കി. ഭീകരര്‍ വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയും പിന്നീട് ഗ്രനേഡാക്രമണം നടത്തുകയുമായിരുന്നു.
ഗ്രനേഡാക്രമണത്തിലാണ് വാഹനത്തിന് തീപിടിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യത്തിന് ധീരരായ സൈനികരെ നഷ്ടപ്പെട്ടുവെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

ഒരു സൈനികന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഭീകരവിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്ന എല്ലാവരും. ആദ്യഘട്ടത്തില്‍ സൈനികവാഹനത്തിന് തീപിടിച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. എന്നാല്‍ രാത്രിയോടെ നടന്നത് ഭീകരാക്രമണമാണെന്ന് സൈന്യം സ്ഥീരികരിക്കുകയായിരുന്നു. വനമേഖലയില്‍ ഒളിച്ചിരുന്ന ഭീകരര്‍ വാഹനത്തിന് നേരെ വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് സൈന്യം കരുതുന്നത്. രാഷ്ട്രീയ റൈഫിള്‍സിലെ ഭീകരവിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്.

കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ സംഭവത്തെ കുറിച്ച് പ്രതിരോധമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചു.

Latest