National
പുല്‍വാമയില്‍ ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളി വെടിയേറ്റ് മരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ പുല്‍വാമയില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്.

ശ്രീനഗര്‍| ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു കുടിയേറ്റ തൊഴിലാളിയെ ഭീകരര്‍ വെടിവച്ചു കൊന്നു. മുകേഷ് ആണ് മരിച്ചത്. പുല്‍വാമയിലെ തുംചി നൗപോര മേഖലയിലാണ് സംഭവം.
സുരക്ഷാ സേന പ്രദേശം വളഞ്ഞതായി പോലീസ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുല്‍വാമയില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്ച ഈദ്ഗാഹ് ഏരിയയില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന പോലീസ് ഇന്‍സ്പെക്ടര്‍ മസ്‌റൂര്‍ അഹമ്മദ് വാനിക്ക് ഭീകരരുടെ വെടിയേറ്റിരുന്നു. ആക്രമണത്തിന് പിന്നാലെ പുല്‍വാമയിലും ജമ്മു കശ്മീരിലെ മറ്റ് ഭാഗങ്ങളിലും സുരക്ഷാ സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്.
---- facebook comment plugin here -----