Connect with us

Kerala

രജൗരിയിലെ ഭീകരാക്രമണം; ഒരു കുട്ടി കൂടി മരിച്ചു

ഇന്ന് രാവിലെ പ്രദേശവാസിയായ ഒരാളുടെയും ഒരു കുട്ടിയുടെയും മരണം സ്ഥിരീകരിച്ചിരുന്നു.

Published

|

Last Updated

കശ്മീര്‍ | ജമ്മു കശ്മീരിലെ രജൗരി സെക്ടറിലെ ഭീകരാക്രമണത്തിനിരയായവരില്‍ ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. ഇന്നലെ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ന് രാവിലെ പ്രദേശവാസിയായ ഒരാളുടെയും ഒരു കുട്ടിയുടെയും മരണം സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ധാംഗ്രി മേഖലയില്‍ വിവിധ സംഘടനകള്‍ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്നലെ വൈകിട്ടുണ്ടായ ഭീകരാക്രമണത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരര്‍ പ്രദേശവാസികളായ ആളുകളുടെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരുക്കേറ്റവരില്‍ ഗുരുതര നിലയിലായിരുന്ന മൂന്ന് പേരാണ് ഇന്ന് മരിച്ചത്.

 

Latest