National
പൂഞ്ചില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണം; ഒരു സൈനികന് വീരമൃത്യു
പരുക്കേറ്റ മറ്റ് നാല് സൈനികരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്

ന്യൂഡല്‍ഹി | ജമ്മുകശ്മീരിലെ പൂഞ്ച് സെക്ടറില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകര ആക്രമണത്തില്‍ പരുക്കേറ്റ ഒരു സൈനികന് വീരമൃത്യു. പരുക്കേറ്റ മറ്റ് നാല് സൈനികരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. മറ്റ് മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍
പൂഞ്ചിലെ സുരന്‍കോട്ടയിലാണ് സംഭവം. വ്യോമസേനാംഗങ്ങള്‍ സഞ്ചരിക്കുകയായിരുന്ന വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരുക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ വര്‍ഷം സൈന്യത്തിന് നേരെ തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മേഖലയില്‍ ഈ വര്‍ഷം സായുധ സേനയ്ക്ക് നേരെ നടക്കുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്.
---- facebook comment plugin here -----