National
ഭീകരാക്രമണം: മതസ്പർധ വളർത്തുന്ന സാമൂഹിക മാധ്യമ പോസ്റ്റുകൾ നീക്കും; നടപടിയുമായി കേന്ദ്രം
സിന്ധു നദീജല കരാർ മരവിപ്പിച്ചത് പാകിസ്താനെ ഔദ്യോഗികമായി അറിയിച്ചു

ന്യൂഡല്‍ഹി | പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മതസ്പർധ വളർത്തുന്ന സാമൂഹിക മാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യാൻ നടപടിയുമായി കേന്ദ്ര സർക്കാർ. ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച പരാതികളുയർന്നത്.
സിന്ധു നദീജല കരാർ മരവിപ്പിച്ചത് പാകിസ്താനെ ഔദ്യോഗികമായി കേന്ദ്രം അറിയിച്ചു. കേന്ദ്ര ജലശക്തി മന്ത്രാലയം പാകിസ്താൻ ജല വിഭവ മന്ത്രാലയത്തിന് കത്തിലൂടെയാണ് അറിയിപ്പ് നൽകിയത്. ഇതോടെ 65 വർഷമായി നിലനിന്നിരുന്ന ജലവിതരണ സംവിധാനമാണ് ഇന്ത്യ നിർത്തലാക്കുന്നത്. ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ സുരക്ഷ ഇന്ത്യ ഭീകരാക്രമണത്തിന് പിന്നാലെ പിൻവലിച്ചിരുന്നു. പാകിസ്താനും പ്രതിരോധ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള വ്യോമപാതകൾ ഉടൻ അടക്കാനും ഷിംല കരാർ മരവിപ്പിക്കാനുമാണ് പാകിസ്താന്റെ തീരുമാനം.
ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനന്തനാകിൽ ആക്രമണത്തിനിരയായവരുടെ കുടുംബങ്ങളെ സന്ദർശിക്കും.