Connect with us

National

തീവ്രവാദ ഫണ്ടിംഗ് കേസ്: പുല്‍വാമയിലും ഷോപ്പിയാനിലും എന്‍ഐഎ റെയ്ഡ്

പൂഞ്ച് ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് എന്‍ഐഎ അന്വേഷണം ഊര്‍ജിതമാക്കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| കാശ്മീരിലെ പുല്‍വാമയിലും ഷോപ്പിയാനിലും ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ റെയ്ഡ്. തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. പൂഞ്ച് ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് എന്‍ഐഎ അന്വേഷണം ഊര്‍ജിതമാക്കിയത്.

മെയ് 11 ന് അബ്ദുള്‍ ഖാലിഖ് റെഗൂവിന്റെ കന്‍സിപോറയിലെ വീട്ടിലും, ജാവിദ് അഹമ്മദ് ധോബി സയ്യിദ് കരീമിലും, ഷൊയ്ബ് അഹമ്മദ് ചൂര്‍ ബാരാമുള്ള ജില്ലയിലെ സാംഗ്രി കോളനിയിലും അന്വേഷണ ഏജന്‍സി പരിശോധന നടത്തിയിരുന്നു. നേരത്തെ, കോടതി ഉത്തരവിനെത്തുടര്‍ന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം കാശ്മീരിലെ വിവിധ സ്ഥലങ്ങളിലായി മൂന്ന് പ്രതികളുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടിയിരുന്നു.

 

Latest