Ongoing News
തീവ്രവാദക്കുറ്റം: സഊദിയില്‍ യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയിലെ ദമാമിലാണ് സ്വദേശി പൗരനായ അലി ബിന്‍ അബ്ദുല്‍ ജലീല്‍ ബിന്‍ മന്‍സൂര്‍ അല്‍ സുലൈമാന്റെ വധശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം
റിയാദ് | സഊദിയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സ്വദേശി പൗരന്റെ വധശിക്ഷ ആഭ്യന്തര മന്ത്രാലയം നടപ്പാക്കി. കിഴക്കന്‍ പ്രവിശ്യയിലെ ദമാമിലാണ് സ്വദേശി പൗരനായ അലി ബിന്‍ അബ്ദുല്‍ ജലീല്‍ ബിന്‍ മന്‍സൂര്‍ അല്‍ സുലൈമാന്റെ വധശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുക, ഇവര്‍ക്ക് നേരെ നിരവധി തവണ വെടിയുതിര്‍ക്കുക, കള്ളപ്പണം വെളുപ്പിക്കല്‍ വഴി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുക, ആയുധങ്ങള്‍ വില്‍ക്കുക തുടങ്ങിയ കുറ്റങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
അന്വേഷണത്തില്‍ കുറ്റകൃത്യം ചെയ്തതായി തെളിയിക്കപ്പെടുകയും ബന്ധപ്പെട്ട കോടതിയിലേക്ക് കേസ് റഫര്‍ ചെയ്യുകയും വധശിക്ഷ വിധിക്കുകയും പിന്നീട് ശരിവെക്കുകയും ശരീഅത്ത് തീരുമാനം അനുസരിച്ച് രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതോടെയാണ് വധശിക്ഷ നടപ്പിലാക്കിയത്.