Connect with us

Ongoing News

തീവ്രവാദ പ്രവര്‍ത്തനം: യുവാവിന്റെ വധശിക്ഷ നടപ്പാക്കി സഊദി

സഊദി പൗരനായ ഹസന്‍ ബിന്‍ അഹമ്മദ് ബിന്‍ മന്‍സൂര്‍ അല്‍ നാസറിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.

Published

|

Last Updated

റിയാദ് | സഊദി അറേബ്യയില്‍ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി.

കിഴക്കന്‍ പ്രവിശ്യയിലാണ് സഊദി പൗരനായ ഹസന്‍ ബിന്‍ അഹമ്മദ് ബിന്‍ മന്‍സൂര്‍ അല്‍ നാസറിന്റെ വധശിക്ഷ നടപ്പാക്കിയതെന്ന് സഊദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തീവ്രവാദത്തിന് ധനസഹായം നല്‍കുക, സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുക, പോലീസ് സ്റ്റേഷനുകള്‍, സെക്യൂരിറ്റി പോയിന്റുകള്‍, പട്രോളിംഗ് എന്നിവിടങ്ങളിലേക്ക് വെടിയുതിര്‍ക്കുക തുടങ്ങിയ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ കുറ്റകൃത്യങ്ങള്‍ ഇയാള്‍ ചെയ്തതായി മന്ത്രാലയം അറിയിച്ചു.

 

Latest