Connect with us

National

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം: അപ്‌നി പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഗുലാം ഹസ്സന്‍ ലോന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

ശ്രീനഗര്‍ | ജമ്മുകാശ്മീരില്‍ ഭീകര സംഘടന നടത്തിയ വെടിവെപ്പില്‍ അപ്‌നി പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പത്ത് ദിവസത്തിനിടയില്‍ സമാനമായ രീതിയില്‍ നടക്കുന്നത നാലാമത്തെ സംഭവമാണിത്.

തെക്കന്‍ കാശ്മീരിലെ ദെവ്‌സാറിലാണ് സംഭവം. ഗുലാം ഹസ്സന്‍ ലോന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തെ അപ്‌നി പാര്‍ട്ടി നേതാവ് അല്‍ത്വാഫ് ബുഖാരി അപലപിച്ചു.

ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ഭരണഘടനയിലെ വകുപ്പ് റദ്ദാക്കി ഏഴ് മാസങ്ങള്‍ക്ക് ശേഷം 2020 മാര്‍ച്ചിലാണ് അപ്‌നാ പാര്‍ട്ടി രൂപവത്കരിച്ചത്.

 

Latest