National
ജമ്മു കശ്മീരില്‍ ഭീകരാക്രമണം; രണ്ട് അതിഥി തൊഴിലാളികള്‍ക്ക് വെടിയേറ്റു, ഒരാള്‍ മരിച്ചു
ബദ്ഗാം ജില്ലയിലെ ചാന്ത്പുരയിലാണ് ആക്രമണമുണ്ടായത്. ബിഹാര്‍ സ്വദേശി ദില്‍കുഷ് ആണ് വെടിയേറ്റ് മരിച്ചത്.

ജമ്മു | ജമ്മു കശ്മീരില്‍ ഭീകരാക്രമണം. രണ്ട് അതിഥി തൊഴിലാളികള്‍ക്ക് വെടിയേറ്റു. ഇന്നലെ രാത്രി ബദ്ഗാം ജില്ലയിലെ ചാന്ത്പുരയിലാണ് ആക്രമണമുണ്ടായത്. ബിഹാര്‍ സ്വദേശി ദില്‍കുഷ് ആണ് വെടിയേറ്റ് മരിച്ചത്. പരുക്കേറ്റ മറ്റൊരാള്‍ എസ് എം എച്ച് എസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കശ്മീരിലെ കുല്‍ഗാമില്‍ ഇന്നലെ രാവിലെ രാജസ്ഥാന്‍ സ്വദേശിയായ ബേങ്ക് മാനേജര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം നടന്നത്.
---- facebook comment plugin here -----