International
പാകിസ്താനിലെ വ്യോമസേന പരിശീലന കേന്ദ്രത്തിനുനേരെ ഭീകരാക്രമണം
ഭീകരാക്രമണത്തില്‍ മൂന്ന് വിമാനങ്ങളും ഇന്ധന ടാങ്കറും തകര്‍ന്നു.
ഇസ്ലാമാബാദ്| പാകിസ്താനിലെ വ്യോമസേനാ പരിശീലന കേന്ദ്രത്തിനുനേരെ ഭീകരാക്രമണം. പാക് പഞ്ചാബിലെ മിയാന്‍വാലിയിലെ വ്യോമസേനാ പരിശീലന കേന്ദ്രത്തിന് നേരെയാണ് ശനിയാഴ്ച രാവിലെ ആക്രമണമുണ്ടായത്. ആറ് ഭീകരവാദികളാണ് ആക്രമണം നടത്തിയതെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ മൂന്ന് ഭീകരരെ വധിക്കുകയും മൂന്ന് പേരെ വളയുകയും ചെയ്തായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരാക്രമണത്തില്‍ മൂന്ന് വിമാനങ്ങളും ഇന്ധന ടാങ്കറും തകര്‍ന്നു. പാകിസ്താന്‍ ആസ്ഥാനമായുള്ള തെഹ്രീകെ ജിഹാദ് (ടിടിപി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി പാകിസ്താന്‍ സൈന്യം അറിയിച്ചു.
കഴിഞ്ഞ ആഴ്ച പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ സുരക്ഷാ സേനയ്ക്കുനേരെ ഭീകരര്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഖൈബര്‍ ജില്ലയിലെ തിരഹില്‍ സൈനിക ഓപ്പറേഷന്‍ നടത്തി. ഓപ്പറേഷനില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും രണ്ട് ഭീകരര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.