International
അഫ്ഗാനിസ്ഥാനിൽ ഗുരുദ്വാരയിൽ ഭീകരാക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു
പ്രാര്‍ഥനക്കെത്തിയവരെ ഭീകരര്‍ ബന്ധികളാക്കിയതായി റിപ്പോര്‍ട്ട്: ആശങ്ക രേഖപ്പെടുത്തി ഇന്ത്യ
കാബൂൾ | അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഗുരുദ്വാരയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കാർട്ടെ പർവാൻ മേഖലയിലെ ഗുരുദ്വാരക്ക് നേരെയാണ് രാവിലെ 8.30ന് ഭീകരർ ആക്രമണം നടത്തിയ്ത. ഗുരുദ്വാര പരിസരത്ത് ഒന്നിലധികം സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ച് ഗുരുദ്വാരയിൽ നിന്ന് മൂന്ന് പേരെ പുറത്തെത്തിച്ചിട്ടുണ്ട്. അവരിൽ 2 പേരെ ആശുപത്രിയിലേക്ക് മാറ്റി.ഗുരുദ്വാരയില്‍ 30 പേര്‍ പ്രാര്‍ഥനക്കെത്തിയിരുന്നു. ഇതില്‍ 15 പേര്‍ സ്‌ഫോടനം നടന്ന ഉടന്‍ ഓടിരക്ഷപ്പെട്ടു. കൊല്ലപ്പെട്ടവരും പരുക്കേറ്റവര്‍ക്കും പുറമെ ബാക്കിയുള്ളവരെ ഭീകരര്‍ ബന്ധികളാക്കിയതായാണ് റിപ്പോര്‍ട്ട്. വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്.ആക്രമണത്തിന് പിന്നില്‍ ഐ എസ് തീവ്രവാദികളാണെന്നാണ് സൂചന
#WATCH | Explosions heard in Karte Parwan area of Kabul city in Afghanistan.
(Video Source: Locals) pic.twitter.com/jsiv2wVGe8
— ANI (@ANI) June 18, 2022
അതേസമയം, സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കൂടുതൽ വിശദാംശങ്ങൾക്ക് കാത്തിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.