International
ഗുരുദ്വാരക്ക് നേരെ നടന്ന ഭീകരാക്രമണം; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു
കാബൂളിലെ കര്‍തെ പര്‍വാണ്‍ ഗുരുദ്വാരയില്‍ ശനിയാഴ്ച ഉണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു
കാബൂള്‍ | അഫ്ഗാനിസ്താനിലെ സിഖ് ഗുരുദ്വാരക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു. പ്രവാചകനിന്ദക്കുള്ള മറുപടിയാണ് ആക്രമണമെന്ന് ഐ എസ് വെബ്‌സൈറ്റുകളിലൊന്നില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ഹിന്ദുക്കളേയും സിഖുകാരേയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും കുറിപ്പിലുണ്ട്.
കാബൂളിലെ കര്‍തെ പര്‍വാണ്‍ ഗുരുദ്വാരയില്‍ ശനിയാഴ്ച ഉണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഏഴുപേര്‍ക്ക് പരിക്കുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ‘ഇസ്‌ലാമിക് എമിറേറ്റ് ഫോഴ്‌സ്’ അംഗവും മറ്റൊരാള്‍ അഫ്ഗാനിലെ സിഖ് സമൂഹത്തില്‍പെട്ടയാളുമാണ്.
സ്‌ഫോടക വസ്തു നിറച്ചുവന്ന വാഹനം സുരക്ഷ ജീവനക്കാരന് തടയാനായത് വന്‍ ദുരന്തം ഒഴിവാക്കി.
---- facebook comment plugin here -----