International
കറാച്ചിയില്‍ പോലീസ് മേധാവിയുടെ ഓഫീസിനു നേരെ ഭീകരാക്രമണം; 20 പോലീസുകാര്‍ കൊല്ലപ്പെട്ടു
നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പോലീസ് മേധാവിയെയും മറ്റ് ചില പോലീസുദ്യോഗസ്ഥരെയും ഭീകര സംഘം ബന്ദിയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
കറാച്ചി | പാക്കിസ്ഥാനില്‍ കറാച്ചി പോലീസ് മേധാവിയുടെ ഓഫീസിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 20 പോലീസുകാര്‍ കൊല്ലപ്പെട്ടു. നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ടെത്തിയ പത്ത് പേരടങ്ങിയ തോക്കുധാരി സംഘം ഓഫീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് മേധാവിയെയും മറ്റ് ചില പോലീസുദ്യോഗസ്ഥരെയും ഭീകര സംഘം ബന്ദിയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
തെഹരീഖി താലിബാന്‍ പാക്കിസ്ഥാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തെ പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി അപലപിച്ചു.
---- facebook comment plugin here -----