Connect with us

National

തീവ്രവാദ ഗൂഢാലോചന കേസ്; ബെംഗളുരുവിലെ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ വസതികളിലാണ് റെയ്ഡ്.

Published

|

Last Updated

ബെംഗളുരു| ബെംഗളുരുവില്‍ എന്‍ഐഎ പരിശോധന. തീവ്രവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ബെംഗളുരുവിലെ അര ഡസനിലധികം സ്ഥലങ്ങളിലാണ് പരിശോധന. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ വസതികളിലാണ് റെയ്ഡ്.

ബെംഗളുരുവിലെ ആറിടങ്ങളിലായാണ് പരിശോധന. എന്‍ഐഎക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസുമായി സഹകരിച്ച് നടത്തുന്ന റെയ്ഡ് ഇപ്പോഴും തുടരുകയാണ്. തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ അന്വേഷണ സംഘമെത്തി. ഡിസംബര്‍ 9 ന് മഹാരാഷ്ട്രയിലും കര്‍ണാടകയിലും നടന്ന വ്യാപക റെയ്ഡുകളില്‍ നിരോധിത ഭീകര സംഘടനയുടെ 15 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

ഇരു സംസ്ഥാനങ്ങളിലുമായി 44 ഇടങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. കണക്കില്‍പ്പെടാത്ത പണം, തോക്കുകള്‍, രേഖകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവ പരിശോധനയില്‍ പിടിച്ചെടുത്തു.