Connect with us

National

തീവ്രവാദ ഫണ്ടിംഗ് കേസ്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറം പര്‍വേസ് അറസ്റ്റില്‍

ശ്രീനഗറിലെ വസതിയിലും ഓഫീസിലും എന്‍ഐഎ സംഘം റെയ്ഡ് നടത്തിയതിന് പിറകെയാണ് അറസ്റ്റ്.

Published

|

Last Updated

ന്യൂഡല്‍ഹി |  തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ .പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറം പര്‍വേസിനെയാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ശ്രീനഗറിലെ വസതിയിലും ഓഫീസിലും എന്‍ഐഎ സംഘം റെയ്ഡ് നടത്തിയതിന് പിറകെയാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ യു എ പി എയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ചേര്‍ത്ത് കേസെടുത്തിട്ടുണ്ടെന്ന് എന്‍ ഐ എ വൃത്തങ്ങള്‍ അറിയിച്ചു.

തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ശ്രീനഗറിലെ പര്‍വേസിന്റെ സോന്‍വാറിലെ വസതിയിലും അമീറ കടലിലെ ഓഫീസിലുമാണ് നേരത്തെ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പര്‍വേസിന്റെ വസതിയിലും ഓഫീസിലും ഉള്‍പ്പെടെ താഴ്വരയിലെ നിരവധി സ്ഥലങ്ങളില്‍ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു.

 

---- facebook comment plugin here -----

Latest