Connect with us

National

തീവ്രവാദ ബന്ധം; ശ്രീനഗറിലെ ഒമ്പതിടങ്ങളില്‍ എന്‍.ഐ.എ പരിശോധന

2022ല്‍ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന.

Published

|

Last Updated

ശ്രീനഗര്‍|തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ശ്രീനഗറിലെ ഒമ്പതിടങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ റെയ്ഡ്. 2022ല്‍ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന. പോലീസും സി.ആര്‍.പി.എഫും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്.

റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്. പ്രതികള്‍ ലഷ്‌കര്‍ ഇ ത്വയ്യിബയുടെ ഭാഗമായ ദി റെസിസ്റ്റന്റ് ഫ്രണ്ടുമായി ബന്ധമുള്ളവരാണെന്നാണ് എന്‍.ഐ.എ പറയുന്നത്.

Latest